പാലോട്: പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻറ് റിസർച്ച് ഇൻസ്റ്റിട്ട്യൂട്ടിലെ ഡോ.റ്റി.ഷാജുവിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം കാസർകോട് ജില്ലയിലെ ചെങ്കൽ തരിശുകളിൽ നിന്ന് പുതിയൊരു സസ്യത്തെ കണ്ടെത്തിയത്. യൂ ജിനിയ ജെനുസ്സിൽ പെട്ട ഈ സസ്യത്തെ യൂജീനിയ കോർഡിഎൻഡിസ് വെറൈറ്റി ഒമ്പോവേറ്റ എന്നാണ് നാമകരണം ചെയ്തത്. യൂ ജീനിയ വിഭാഗത്തിൽ ഇന്ത്യയിൽ ആകെ കാണപ്പെടുന്ന 24 സ്പീഷീസുകളിൽ എല്ലാം തന്നെ പശ്ചിമ ഘട്ടത്തിൽ കാണപ്പെടുന്നു എന്നത് ഏറെ സവിശേഷതയുള്ള വസ്തുതയാണെ ന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. ചെങ്കൽ തരിശുകളിൽ നിന്ന് യൂ ജീനിയ വിഭാഗത്തിൽപ്പെട്ട സസ്യത്തെ കണ്ടെത്തുന്നത് ആദ്യമായാണ്. എണ്ണത്തിൽ കുറവുള്ള ഈ അപൂർവ സസ്യത്തിന്റെ സംരക്ഷണം ഏറെ പ്രാധാന്യ മർഹിക്കുന്നതാണ്.ഗവേഷക സംഘത്തിൽ ഡോ.എം രാജേന്ദ്രപ്രസാദ്, എം.പി റിജുരാജ്, എസ്.എം ഷരീഫ് എന്നിവരും ഉണ്ടായിരുന്നു.