വെഞ്ഞാറമുട്:ഉത്പാദന,സേവന മേഖലകൾക്ക് ഊന്നൽ നൽകികൊണ്ട് നെല്ലനാട് ഗ്രാമപഞ്ചായത്തിന് 27.49 കോടിയുടെ ബജറ്റ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിത്.എസ്.കുറുപ്പിന്റെ അദ്ധൃക്ഷതയിൽ വെെസ് പ്രസിഡന്റ് ബിന്ദു അരുൺകുമാർ ബജറ്റ് അവതരിപ്പിച്ചു. 30,34,79,900 രൂപ വരവും 27,49,05,000 രൂപ ചെലവും 2,85,74,900 രൂപ മിച്ചവും ഉൾപ്പെടുന്ന ബജറ്റാണ് അവതരിപ്പിച്ചത്.മിനി സിവിൽ സ്റ്റേഷൻ,ടൗൺ ഹാൾ എന്നിവയുടെ നിർമ്മാണത്തിന് 5 കോടി രൂപ വായ്പ വകയിരുത്തിയിട്ടുണ്ട്.ക്ഷേമ പെൻഷനുകൾക്ക് 6.20 കോടി രൂപയും തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ദാരിദ്ര്യ ലഘൂകരണ പ്രവർത്തനങ്ങൾക്ക് 4 കോടി രൂപയും റോഡ് വികസനത്തിന് 2.70 കോടി രൂപയും പട്ടികജാതിക്ഷേമപ്രവർത്തനങ്ങൾക്ക് 1.01കോടി രൂപയും ഭവന പദ്ധതിക്കായി 80 ലക്ഷം രൂപയും വകയിരുത്തി.ആരോഗ്യത്തിന് 43 ലക്ഷം വിദ്യാഭ്യാസം 40 ലക്ഷം,മാലിന്യനിർമ്മാർജ്ജന പ്രവർത്തനങ്ങൾക്ക് 30 ലക്ഷംരൂപയും സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾക്ക് 66 ലക്ഷം രൂപയും സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമ പ്രവർത്തനങ്ങൾക്ക് 36 ലക്ഷംരൂപയും അനിവാര്യ ചെലവുകൾക്കായി 3.38 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്