കല്ലമ്പലം: കെ.എസ്.ആർ.ടി സി സൂപ്പർ ഫാസ്റ്റ് ബസും മാരുതി കാറും കൂട്ടിയിടിച്ച് കാർ ഓടിച്ചിരുന്ന എറണാകുളം കടവന്ത്ര പൗർണമിയിൽ നന്ദകുമാർ (70 - റിട്ട.ജോയിന്റ് ആർ.ടി.ഒ)മരിച്ചു . നാവായിക്കുളം ഇരുപത്തെട്ടാം മൈലിനു സമീപം ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു അപകടം. കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ബസും എതിർ ദിശയിൽ നിന്നു വരുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിനു മുൻവശം തകർന്നു. ഗുരുതരമായി പരിക്കേറ്റ നന്ദകുമാർ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ലീന. മക്കൾ : പാർവതി (ടെക്നോ പാർക്ക്) , അരുൺകുമാർ (കാനഡ). മരുമകൻ : സജിത്ത് (ടെക്നോപാർക്ക്) മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് വീട്ടുവളപ്പിൽ സംസ്ക്കരിക്കും.
ദേശീയ പാതയിൽ നാവായിക്കുളം ഇരുപത്തെട്ടാം മൈലിനു സമീപം ഫാസ്റ്റ് പാസ്സഞ്ചർ ബസും, കാറും കൂട്ടിയിടിച്ചുണ്ടായ അപകടം
അപകടത്തിൽ മരിച്ച നന്ദകുമാർ