വർക്കല:വാട്ടർഅതോറിട്ടിയുടെ ആറ്റിങ്ങൽ ഡിവിഷൻ രിധിയിലുളള പമ്പിംഗ് സ്റ്റേഷനുകളിലെ പമ്പ്,മോട്ടോർ, മറ്റനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ അടിയന്തിര അറ്റകുറ്രപണി കരാറുകാർ നിർത്തിവച്ചു. ഇതുമൂലം ഇടവ,തോട്ടുംമുഖം പമ്പ്ഹൗസിൽ നിന്നുളള ജലവിതരണം മുടങ്ങി.ഡിവിഷനിലെ പമ്പിംഗ് സ്റ്റേഷനുകളിൽ പലതിലും അറ്റകുറ്റപണി ബാക്കിയാണ്.യഥാസമയം പണി നടന്നില്ലെങ്കിൽ ജലവിതരണം മുടങ്ങും.വേനൽകാലമായതിനാൽ രൂക്ഷമായ ജലക്ഷാമമുണ്ട്.മൂന്നും നാലും ദിവസം കൂടുമ്പോഴാണ് പല പ്രദേശങ്ങളിലും വെളളം കിട്ടുന്നത്. അറ്റകുറ്രപണികൾ നടക്കാതെ പമ്പിംഗ് മുടങ്ങിയാൽ ജലക്ഷാമം രൂക്ഷമാകുമെന്ന് മാത്രമല്ല പുനസ്ഥാപിക്കാൻ ദിവസങ്ങൾ എടുക്കുകയും ചെയ്യും.ചെയ്തുതീർത്ത പണികളുടെ ക്വട്ടേഷന് അനുമതി കിട്ടാത്തതുമൂലമാണ് പണി നിർത്തിവച്ചതെന്ന് കേരള വാട്ടർഅതോറിട്ടി മെയിന്റനൻസ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് വി.രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി എ.സന്തോഷ് കുമാർ എന്നിവർ അറിയിച്ചു.