പാറശാല : കൊറോണ വൈറസിനെ പ്രതിരോധിക്കാൻ പാറശാല ഉപജില്ലയിലെ 71 വിദ്യാലയങ്ങളിലും കെ.എസ്.ടി.എ യുടെ നേതൃത്വത്തിൽ ഹാൻഡ് വാഷ് ബോട്ടിലും,ബ്രേക്ക് ദി ചെയിൻ സ്റ്റിക്കറും നൽകി ക്യാമ്പയിൻ സംഘടിപ്പിച്ചു. പാറശാല വിദ്യാഭ്യസ ഉപജില്ലയിലെ കുളത്തൂർ, കാരോട്, കുന്നത്തുകാൽ, കൊല്ലയിൽ, വെള്ളറട, പാറശാല, അമ്പൂരി എന്നീ ഗ്രാമ പഞ്ചായത്തുകളിലായി 71 പൊതു വിദ്യാലയങ്ങളാണുള്ളത്. ഈ വിദ്യാലയങ്ങളിൽ കെ.എസ്.ടി.എ ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് സാമഗ്രികൾ വിതരണം ചെയ്തത്. പാറശാല ബി.ആർ.സിയിൽ നടന്ന ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡന്റ് എസ്. ജയചന്ദ്രൻ, ബി.പി.ഒ എസ്. കൃഷ്ണകുമാറിന് ഹാൻഡ് വാഷ് നൽകി ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം ബി.ഡി. ബീന, പാറശാല ക്ഷേത്രനട ഗവ. എൽ.പി സ്കൂൾ പ്രധാനദ്ധ്യാപകൻ പി. പ്രദീപചന്ദ്രന് ഹാൻഡ് വാഷ് നൽകി. യോഗത്തിൽ ജില്ലാ എക്സിക്യൂട്ടീവംഗം സി.ടി വിജയൻ, സബ് ജില്ലാ സെക്രട്ടറി ആർ.എസ് രഞ്ചു, പ്രസിഡൻറ് എ. ഷിബു, എ.എസ് മൻസൂർ, ആർ.എസ് ബൈജുകുമാർ, സന്ധ്യ എന്നിവർ സംസാരിച്ചു.