psc

തിരുവനന്തപുരം:

ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഉൾപ്പടെയുളള 38 തസ്തികകളിൽ വിജ്ഞാപനം പുറപ്പെടുവിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 91/19 വിജ്ഞാപന പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ ഇൻ പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്ടീവ് സർജറി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 90/19 വിജ്ഞാപന പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ ഇൻ ജനിറ്റോ യൂറിനറി സർജറി (യൂറോളജി), പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 261/19 വിജ്ഞാപന പ്രകാരം ഹൈസ്‌കൂൾ അസിസ്റ്റന്റ് (മാത്സ്) (മലയാളം മീഡിയം) മൂന്നാം എൻ.സി.എ-പട്ടികവർഗ്ഗം, കോഴിക്കോട് ജില്ലയിൽ ആരോഗ്യ വകുപ്പിൽ കാറ്റഗറി നമ്പർ 285/18 വിജ്ഞാപന പ്രകാരം പെയിന്റർ, കെ.എസ്.എഫ്.ഇ. ലിമിറ്റഡിൽ കാറ്റഗറി നമ്പർ 366/19, 367/19 വിജ്ഞാപനങ്ങൾ പ്രകാരം പ്യൂൺ/വാച്ച്മാൻ (കെ.എസ്.എഫ്.ഇ. യിലെ പാർട്ട് ടൈം ജീവനക്കാരിൽ നിന്നും നേരിട്ടുളള നിയമനം) എൻ.സി.എ.- പട്ടികവർഗ്ഗം, ഈഴവ, ഫോം മാറ്റിംഗ്സ് ലിമിറ്റഡിൽ കാറ്റഗറി നമ്പർ 250/18 വിജ്ഞാപന പ്രകാരം സ്റ്റോർസ് ഓഫീസർ തസ്തികകളിൽ പി.എസ്.സി അഭിമുഖം നടത്തും


സാദ്ധ്യതാ പട്ടിക

പൊതുമരാമത്ത് വകുപ്പ്/ജലസേചന വകുപ്പിൽ കാറ്റഗറി നമ്പർ 304/18 വിജ്ഞാപന പ്രകാരം സെക്കൻഡ് ഗ്രേഡ് ഓവർസിയർ/സെക്കൻഡ് ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) (പട്ടികജാതി/പട്ടികവർഗ്ഗം, പട്ടികവർഗം) തസ്തികയിൽ സാദ്ധ്യതാ പട്ടിക പ്രസിദ്ധീകരിക്കും


ചുരുക്കപ്പട്ടിക

വ്യാവസായിക പരിശീലന വകുപ്പിൽ കാറ്റഗറി നമ്പർ 162/18 വിജ്ഞാപന പ്രകാരം ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് അഗ്രികൾച്ചർ മെഷീനറി) (ഒന്നാം എൻ.സി.എ. - ഈഴവ/ബില്ലവ/തിയ്യ), പുരാവസ്തു വകുപ്പിൽ കാറ്റഗറി നമ്പർ 494/15 വിജ്ഞാപന പ്രകാരം അസിസ്റ്റന്റ് എഡിറ്റർ, വ്യാവസായിക പരിശീലന വകുപ്പിൽ കാറ്റഗറി നമ്പർ 216/18 വിജ്ഞാപന പ്രകാരം ജൂനിയർ ഇൻസ്ട്രക്ടർ (ഡ്രാഫ്റ്റ്സ്മാൻ സിവിൽ), ആരോഗ്യ വകുപ്പിൽ കാറ്റഗറി നമ്പർ 328/18, 329/18 വിജ്ഞാപനങ്ങൾ പ്രകാരം അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (ഒന്നാം എൻ.സി.എ.- ഹിന്ദു നാടാർ, പട്ടികജാതി വിഭാഗത്തിൽ നിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ), ഇൻഷുറൻസ് മെഡിക്കൽ സർവീസിൽ കാറ്റഗറി നമ്പർ 28/19 വിജ്ഞാപന പ്രകാരം അസിസ്റ്റന്റ് ഇൻഷൂറൻസ് മെഡിക്കൽ ഓഫീസർ (ഒന്നാം എൻ.സി.എ. - വിശ്വകർമ്മ), സഹകരണവകുപ്പിൽ കാറ്റഗറി നമ്പർ 237/18 വിജ്ഞാപന പ്രകാരം ജൂനിയർ കോ- ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിൽ കാറ്റഗറി നമ്പർ 314/18, 108/19 വിജ്ഞാപനങ്ങൾ പ്രകാരം മെഡിക്കൽ ഓഫീസർ (ഒന്നാം എൻ.സി.എ.- എൽ.സി./എ.ഐ., ഒ.ബി.സി.), കൊല്ലം ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ കാറ്റഗറി നമ്പർ 230/18, 231/18 വിജ്ഞാപനങ്ങൾ പ്രകാരം ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) (എൻ.സി.എ.- പട്ടികജാതി, ഈഴവ/തിയ്യ/ബില്ലവ), തിരുവനന്തപുരം ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ കാറ്റഗറി നമ്പർ 47/19 വിജ്ഞാപന പ്രകാരം ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) എൻ.സി.എ.- ഒ.ബി.സി തസ്തികകളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.

ഓൺലൈൻ/ഒ.എം.ആർ. പരീക്ഷ

കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (സംഗീത കോളേജ്) കാറ്റഗറി നമ്പർ 56/19 വിജ്ഞാപന പ്രകാരം സപ്പോർട്ടിംഗ് ആർട്ടിസ്റ്റ് ഇൻ വോക്കൽ ഫോർ ഡാൻസ് (കേരള നടനം), ആരോഗ്യ വകുപ്പിൽ കാറ്റഗറി നമ്പർ 234/19 വിജ്ഞാപന പ്രകാരം അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (രണ്ടാം എൻ.സി.എ.- എൽ.സി./എ.ഐ.), ആരോഗ്യ വകുപ്പിൽ കാറ്റഗറി നമ്പർ 235/19 വിജ്ഞാപന പ്രകാരം അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (രണ്ടാം എൻ.സി.എ.- വിശ്വകർമ്മ), കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (ട്രെയിനിങ് കോളേജുകൾ) കാറ്റഗറി നമ്പർ 51/19, 52/19 വിജ്ഞാപന പ്രകാരം ലക്ചറർ ഇൻ ഫൗണ്ടേഷൻ ഓഫ് എജ്യൂക്കേഷൻ (നേരിട്ടും തസ്തികമാറ്റം മുഖേനയും), കാസർകോട് ജില്ലയിൽ കാർഷികവികസന കർഷകക്ഷേമ വകുപ്പിൽ (സോയിൽ കൺസർവേഷൻ യൂണിറ്റ്) കാറ്റഗറി നമ്പർ 131/19, 132/19 വിജ്ഞാപന പ്രകാരം വർക് സൂപ്രണ്ട് (എൻ.സി.എ.- മുസ്ലീം, പട്ടികജാതി വിഭാഗത്തിൽനിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ), കാംകോ ലിമിറ്റഡിൽ കാറ്റഗറി നമ്പർ 414/19 വിജ്ഞാപന പ്രകാരം മെക്കാനിക്, കാംകോ ലിമിറ്റഡിൽ കാറ്റഗറി നമ്പർ 413/19 വിജ്ഞാപന പ്രകാരം ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), കാംകോ ലിമിറ്റഡിൽ കാറ്റഗറി നമ്പർ 502/19 വിജ്ഞാപന പ്രകാരം അസിസ്റ്റന്റ് എഞ്ചിനീയർ, കാംകോ ലിമിറ്റഡിൽ കാറ്റഗറി നമ്പർ 320/19 വിജ്ഞാപന പ്രകാരം പെയിന്റർ, കേരള സെറാമിക്സ് ലിമിറ്റഡിൽ കാറ്റഗറി നമ്പർ 407/19 വിജ്ഞാപന പ്രകാരം വർക് അസിസ്റ്റന്റ്, പട്ടികജാതി/പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ലിമിറ്റഡിൽ കാറ്റഗറി നമ്പർ 241/18 വിജ്ഞാപന പ്രകാരം ഡിസ്ട്രിക്ട് മാനേജർ, കേരള ഇലക്ട്രിക്കൽ ആൻഡ് അലീഡ് എൻജിനീയറിംഗ് കമ്പനി ലിമിറ്റഡിൽ കാറ്റഗറി നമ്പർ 388/18 വിജ്ഞാപന പ്രകാരം ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2 (മെക്കാനിക്കൽ), ഇടുക്കി, കണ്ണൂർ ജില്ലകളിൽ വിവിധ വകുപ്പുകളിൽ കാറ്റഗറി നമ്പർ 215/19 വിജ്ഞാപന പ്രകാരം ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (പട്ടികജാതി/പട്ടികവർഗ്ഗം) എന്നീ തസ്തികകളിൽ ഓൺലൈൻ/ഒ.എം.ആർ. പരീക്ഷ നടത്തും.