corona-affected-sports
corona affected sports

ക്രിക്കറ്റ്

. ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര റദ്ദാക്കി

. ന്യൂസിലാൻഡ് ആസ്ട്രേലിയ പരമ്പര റദ്ദാക്കി

. ഐ.പി.എൽ മത്സരങ്ങൾ ഏപ്രിൽ 5 വരെ മാറ്റിവച്ചു

. ബംഗ്ളാദേശ് ടീമിന്റെ പാകിസ്ഥാൻ പര്യടനം റദ്ദാക്കി

ബാഡ്മിന്റൺ

. ഏഷ്യൻ ചാമ്പ്യൻഷിപ്പ് ചൈനയിൽനിന്ന് ഫിലിപ്പീൻസിലേക്ക് മാറ്റി

. ചൈനാ മാസ്റ്റേഴ്സ് മാറ്റിവച്ചു

. ജർമ്മൻ ഒാപ്പൺ റദ്ദാക്കി

. ഏഷ്യൻ ടീം ചാമ്പ്യൻഷിപ്പിൽ നിന്ന് പല രാജ്യങ്ങളും പിൻമാറി.

. ഇന്ത്യ ഒാപ്പൺ, സ്വിസ് ഒാപ്പണർ, മലേഷ്യ ഒാപ്പൺ, സിംഗപ്പൂർ ഒാപ്പൺ എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ മരവിപ്പിച്ചു.

ടെന്നിസ്

. ആൾ ഇന്ത്യ ടെന്നിസ് ഫെഡറേഷന്റെ എല്ലാമത്സരങ്ങളും റദ്ദാക്കി

.ബി.എൻ.പി പരിബാസ് ഒാപ്പൺ, മയമി ഒാപ്പൺ, മോണ്ടികാർലോ മാസ്റ്റേഴ്സ് റദ്ദാക്കി

അത്‌ലറ്റിക്സ്

. നാൻജിംഗിൽ നടക്കേണ്ടിയിരുന്ന ലോക ഇൻഡോർ ചാമ്പ്യൻഷിപ്പ് മാറ്റിവച്ചിരിക്കുകയാണ്.

. ഏഷ്യൻ ഇൻഡോർ ചാമ്പ്യൻഷിപ്പ് റദ്ദാക്കി

. ജപ്പാനിൽ നടക്കേണ്ടിയിരുന്ന ഏഷ്യൻ റേസ് വാക്കിംഗ് മാറ്റി.

. ദേശീയ ജൂനിയർ ഫെഡറേഷൻ കപ്പ് മാറ്റി. സീനിയർ ഫെഡറേഷൻ കപ്പിന് വിദേശ രാജ്യങ്ങളിൽ നിന്ന് ക്ഷണിച്ചവരെ ഒഴിവാക്കി.

ഹോക്കി

. ജപ്പാനിലെ ജൂനിയർ വനിതാ ഏഷ്യാകപ്പ് മാറ്റിവച്ചു.

. ഇന്ത്യൻ പുരുഷ-വനിതാ ടീമുകളുടെ യൂറോപ്യൻ പര്യടനം റദ്ദാക്കി

. ഇന്റർനാഷണൽ ഫെഡറേഷന്റെ പ്രോ ലീഗ് മത്സരങ്ങൾ ഏപ്രിൽ 15 വരെ നീട്ടിവച്ചു.

ബാസ്‌കറ്റ് ബാൾ

. മാർച്ച് 11 മുതലുള്ള മത്സരങ്ങൾ റദ്ദാക്കി

ഷൂട്ടിംഗ്

. മേയ് -ജൂൺ മാസങ്ങളിൽ ന്യൂഡൽഹിയിൽ നടക്കേണ്ട ഷൂട്ടിംഗ് ലോകകപ്പ് മാറ്റിവച്ചു.

. ടോക്കിയോയിൽ നടക്കേണ്ട ഒളിമ്പിക് ടെസ്റ്റ് ഇവന്റ് മാറ്റിവച്ചു.

ബോക്‌സിംഗ്

. ഏഷ്യ-ഒാഷ്യാനിയ ഒളിമ്പിക് ക്വാളിഫയർ ചൈനയിൽ നിന്ന് ജോർദാനിലേക്ക് മാറ്റി.

. ജർമ്മനിയിൽ നടക്കേണ്ടിയിരുന്ന ലോകകപ്പ് റദ്ദാക്കി.

ആർച്ചറി

. ഷാംഗ്‌ഹായ്‌യിൽ നടക്കേണ്ടിയിരുന്ന ലോകകപ്പ് മാറ്റിവച്ചു.

ഫോർമുല വൺ

. ആസ്ട്രേലിയൻ ഗ്രാൻപ്രീ റദ്ദാക്കി

. ബഹ്‌റിൻ, വിയറ്റ്‌നാമീസ്, ചൈനീസ് ഗ്രാൻ പ്രീകൾ മാറ്റിവച്ചു.

ഫുട്ബാൾ

. യുവേഫ ചാമ്പ്യൻസ് ലീഗിലെയും യൂറോപ്പ ലീഗിലെയും ഏപ്രിൽ ആദ്യവാരം മുതലുള്ള എല്ലാ മത്സരങ്ങളും മാറ്റിവച്ചു.

. ഇംഗ്ളീഷ് പ്രിമിയർ ലീഗ്, എഫ്.എ കപ്പ്, സെരി എ, സ്പാനിഷ് ലാലിഗ, ഫ്രഞ്ച് ലീഗ്, ബുണ്ടസ് ലിഗ എന്നിങ്ങനെ ലോകത്ത് പല രാജ്യങ്ങളിലെയും ലീഗുകൾ നിറുത്തിവച്ചിരിക്കുകയാണ്.

. ബ്രസീലിൽ ദേശീയ തലത്തിലുള്ള ഫുട്ബാൾ ലീഗുകൾ മാറ്റി. ആഭ്യന്തര ടൂർണമെന്റുകൾ മാത്രം നടക്കും.

. ഇന്ത്യയും ഖത്തറും തമ്മിലുള്ളത് ഉൾപ്പെടെ നിരവധി ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ മാറ്റിവച്ചു.

ഒളിമ്പിക്സ്

. ദീപശിഖ തെളിക്കൽ ഏതൻസിൽ കാണികളില്ലാതെ നടന്നു.

. ദീപശിഖാ പ്രയാണത്തിന് ജനപങ്കാളിത്തമില്ല.

. ജപ്പാനിലെ ഒൗദ്യോഗിക പ്രയാണത്തിന് മുമ്പ് ഫുക്ക് ഷിമ സുനാമി ബാധിത മേഖലയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ദീപശിഖാ പ്രയാണം വെട്ടിച്ചുരുക്കി.