photo

നെടുമങ്ങാട് :മൂഴി ടിപ്പു കൾചർ സൊസൈറ്റിയുടെയും കേന്ദ്ര വനിതാ-ശിശു മന്ത്രാലയത്തിന്റെയും ആഭിമുഖ്യത്തിൽ കൊല്ല ഗവൺമെന്റ് എൽ.പി.എസിൽ വനിതാ വാരാചരണം സംഘടിപ്പിച്ചു.ആനാട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അക്ബർഷാ സെമിനാർ ഉദ്‌ഘാടനം ചെയ്തു.കേന്ദ്ര വനിതാ-ശിശു ക്ഷേമ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ എസ്.പ്രഭാഷ് മുഖ്യപ്രഭാഷണം നടത്തി.ഹെഡ്മിസ്ട്രസ് എൻ.സബൂറ അദ്ധ്യക്ഷത വഹിച്ചു.മെമ്പർ ശ്രീകല,സൊസൈറ്റി ചെയർമാൻ മൂഴിയിൽ മുഹമ്മദ് ഷിബു, എസ്.ശ്രീജ തുടങ്ങിയവർ സംസാരിച്ചു.