കാട്ടാക്കട: ഇന്ധന വില വർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് കാട്ടാക്കട മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ചക്രസ്‌തംഭന സമരം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വണ്ടന്നൂർ സന്തോഷ് ഉദ്ഘാടനം ചെയ്‌തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വെളിയംകോട് ശ്യാംലാൽ അദ്ധ്യക്ഷത വഹിച്ചു. ഒ.ബി.സി സെൽ ജില്ലാ പ്രസിഡന്റ് ഷാജി ദാസ്, എൻ. ഷാജി, എസ്.ടി. അനീഷ്, സജു, വിഷ്ണു, അനു, ബിജു, എം.എം. അഗസ്റ്റിൻ, അരുൺ, ശ്രീകുമാർ, വിജയകുമാർ എന്നിവർ പങ്കെടുത്തു.