പൂവാർ: കടലിൽ നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം മണവാളക്കുറിച്ചി സ്വദേശി പുഷ്പ ( 60 )യുടെതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു.. കഴിഞ്ഞ 11 മുതൽ ഇവരെ കാണാനില്ലന്ന് മണവാളക്കുറിച്ചി പൊലീസിൽ പരാതി ഉണ്ടായിരുന്നുവെന്ന് പൂവാർ കോസ്റ്റൽ സി.ഐ.പ്രദീപ് കുമാർ പറഞ്ഞു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
ഫോട്ടോ: പുഷ്പ