corona-affeced-sports
corona affeced sports

ലോകമെങ്ങുമുള്ള കളിക്കളങ്ങളെ നിശബ്ദമാക്കി

കൊറോണ വൈറസ്

വുഹാനിൽ ഉടലെടുത്ത കൊറോണ വൈറസ് പേടി വൻകരകൾ കടന്നുകയറുമ്പോൾ മൂകമാകുന്നത് കളിക്കളങ്ങൾ കൂടിയാണ്. ഏഷ്യയും യൂറോപ്പും ആസ്ട്രേലിയുമൊക്കെ കൊറോണയുടെ പ്രഹരമേറ്റം തുടങ്ങിയപ്പോൾത്തന്നെ താഴെവീണത് കളിക്കളങ്ങൾക്കായിരുന്നു.

ആളുകൾ കൂട്ടമായെത്തുന്ന ഗാലറികൾ നിശബ്ദമാക്കി മത്സരങ്ങൾ നടത്താൻ നിശ്ചയിച്ചപ്പോൾ കളിക്കാരിലേക്കായി വൈറസിന്റെ വിളയാാം. ഇറ്റാലിയൻ ഫുട്ബാളിൽ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്ന ക്ളബിന്റെ ഡിഫൻഡർക്ക് ഉൾപ്പെടെ വൈറസിന്റെ പ്രഹരമേറ്റു. ഇംഗ്ളീഷ് പ്രിമിയർലീഗിൽ ആഴ്സനലിന്റെ പരിശീലകൻ മൈക്കേൽ ആർട്ടേറ്റയും വലൻസിയ ക്ളബിന്റെ ഒരുപിടി താരങ്ങളും ഉൾപ്പെടെ നിരവധി ഇരകൾ.

2020 ഒളിമ്പിക് വർഷമാണ് യൂറോ കപ്പിന്റെയും . പന്നാൽ ഇൗ രണ്ട് കായിക മഹാമഹങ്ങളും സമയത്ത് നടത്താൻ കഴിയുമോ എന്ന കാര്യം ഇപ്പോഴും സംശയത്തിലാണ്. ആതിഥേയ രാജ്യമായ ജപ്പാൻ നിശ്ചയിച്ച സമയത്ത് ഒളിമ്പിക്സ് നടത്തുന്ന കാര്യത്തിൽ പലവട്ടം സംശയം പ്രകടിപ്പിച്ചിട്ടും തീയതി മാറ്റില്ലെന്ന് വാശിപിടിച്ചുനിന്ന ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി ഒടുവിൽ സർവസാദ്ധ്യതകളും തേടുന്നതിനായി അംഗരാജ്യങ്ങളിലൂടെ യോഗം വിളിച്ചിരിക്കുന്നു. ചരിത്രത്തിലാദ്യമായി 12 നഗരങ്ങളിൽ നടത്താൻ നിശ്ചയിച്ചതാണ് യൂറോ കപ്പിനെ പ്രതിസന്ധിയിലാഴ്ത്തുന്നത്. വൈറസിന്റെ ഒരു തരിയെങ്കിലും ശേഷിച്ചാൽ ഇൗ കായിക മഹാമഹങ്ങൾ ദുരന്തത്തെ ക്ഷണിച്ചുവരുത്തുന്നവയായി മാറിയേക്കാം.

സാമ്പത്തിക നഷ്ടം

കായിക രംഗത്ത് ഒരു മത്സരംപോലും നടത്താനാകാത്തത് വൻ സാമ്പത്തിക നഷ്ടത്തിനാണ് വഴിവച്ചിരിക്കുന്നത്. കളിക്കളങ്ങളെ ആശ്രയിച്ച് ജീവിക്കുന്നവർക്ക് തൊഴിലില്ലാതെയാകും പല ഫുട്ബാൾ ലീഗുകളിലും മത്സരങ്ങൾ നടത്താനാകാത്തതിനാൽ കിരീട ജേതാക്കളെയും നിശ്ചയിക്കാനാകാത്ത സ്ഥിതിയാണ്.

'കഴിഞ്ഞ കുറച്ച് ആഴ്ചകളെ ലോകത്തെ നിശ്ചലമാക്കിയിരിക്കുകയാണ് കൊറോണ വൈറസ്. ഇൗ വിപത്തിനെ നമ്മൾ സുരക്ഷിതമായ അകലം പാലിച്ചുകൊണ്ട് ഒന്നിച്ചു നേരിടുകയാണ് നമ്മൾ ചെയ്യേണ്ടത്. രോഗലക്ഷണങ്ങൾ കണ്ടാലുടൻ ആരോഗ്യവകുപ്പ് അധികൃതരുമായി ബന്ധപ്പെടാൻ മടിക്കരുത്.

. ചൈനയിൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടപ്പോൾ ചൈനീസ് ഫുട്ബാൾ ക്ളബുകൾ തങ്ങളുടെ താരങ്ങളെ പരിശീലനത്തിനായി സ്പെയ്നിലേക്കും യു.എ. ഇയിലേക്കും മാറ്റിയിരുന്നു. ഇപ്പോൾ ചൈനയിൽ രോഗം ഏറക്കുറെ നിയന്ത്രണവിധേയമാവുകയും വിദേശത്ത് കടക്കുകയും ചെയ്തതോടെ കളിക്കാരെ തിരിച്ചുവിളിച്ചിരിക്കുകയാണ് ചൈനീസ് ക്ളബുകൾ.

കൊറോണ വൈറസിനെപ്പറ്റി ദയവായി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്. ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ തള്ളിക്കളയുകയുമരുത്.

സുരേഷ് റെയ്‌ന

ഇന്ത്യൻ ക്രിക്കറ്റർ.

ആനന്ദ് കമന്റേറ്ററാവും

ജർമ്മനിയിൽ ബുണ്ടസ് ലിഗ ചെസ് ലീഗിൽ പങ്കെടുത്ത ശേഷം ഇന്ത്യയിലേക്ക് മടങ്ങാനാകാതെ കുടുങ്ങിയ ചെസ് ഇതിഹാസം ജർമ്മനിയിലിരുന്ന് കമന്ററി പറയും. റഷ്യയിൽ നടക്കുന്ന ഫിഡെ കാൻഡിഡേറ്റ്സ് ടൂർണമെന്റിന് കമന്ററി പറയാനാണ് ആനന്ദ് ഒരുങ്ങുന്നത്. ഇതിനായി ജർമ്മനിയിൽ ആനന്ദിന്റെ താത്കാലിക താമസസ്ഥലത്ത് സ്റ്റുഡിയോ സൗകര്യങ്ങൾ ഒരുക്കും.

മംഗലായ്ക്കും കൊറോണ

സ്പാനിഷ് ഫുട്ബാൾ ക്ളബ് വലൻസിയയുടെ ഫ്രഞ്ച് താരം ഏലിയാ ക്വിം മംഗാലയ്ക്കും കൊറോണ ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം സഹതാരം അർജന്റീനക്കാരൻ എസക്കിയേൽ ഗാരേയ്ക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു. ചാമ്പ്യൻസ് ലീഗ് മത്സരത്തിനായി ഇറ്റലിയിൽ പോയിവന്നശേഷം വൈറസ് ബാധിക്കുന്ന ആറാമത്തെ വലൻസിയക്കാരനാണ് മംഗാല.

ടോക്കിയോ തലവൻ ഐസോലേഷനിൽ

ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ ടോക്കിയോ ഒളിമ്പിക്സ് ഗെയിംസ് കോ ഒാർഡിനേഷൻ കമ്മിറ്റി ചെയർമാൻ ജോൺ കോട്ട്സ് 14 ദിവസത്തെ ഏകാന്ത പാർപ്പിൽ. ഗെയിംസിന്റെ ഒരുക്കങ്ങളെപ്പറ്റി ചർച്ച നടത്താൻ യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിച്ച് തിരിച്ചെത്തിയപ്പോഴാണ് 14 ദിവസം ഐസൊലേഷനിൽ കഴിയാൻ മെൽബണിൽ ആസ്ട്രേലിയൻ സർക്കാർ കോട്ട്‌സിനോട് പറഞ്ഞത്. ദീർഘകാലം ആസ്ട്രേലിയൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റായിരുന്നയാളാണ് കോട്ട്സ്. വിദേശത്തുനിന്ന് വരുന്ന എല്ലാവരേയും ആസ്ട്രേലിയൻ സർക്കാർ 14 ദിവസം ഐസൊലേഷനിൽ പാർപ്പിക്കുകയാണ്.

മാസ്‌കണിഞ്ഞ പ്രതിഷേധം

കൊറോണ വൈറസ് ഭീഷണിക്കിടയിലും മത്സരങ്ങൾ നടത്തുന്നതിൽ പ്രതിഷേധിച്ച് ബ്രസീലിയൻ ഫുട്ബാൾ ക്ളബ് ഗ്രെമിയോയുടെ ക്യാപ്ടൻ റെനാറ്റോ പോർട്ടാലുപ്പിയുടെ നേതൃത്വത്തിൽ കളിക്കാർ ഫേസ് മാസ്ക് ധരിച്ച് ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നു. സാവോ ലൂയിസ് ക്ളബിനെതിരായ മത്സരത്തിന് തൊട്ടുമുമ്പായിരുന്നു വേറിട്ട പ്രതിഷേധം. എന്നാൽ മാസ്കുകൾ മാറ്റിയശേഷമാണ് കളി തുടങ്ങിയത്. കൊറോണയെ പേടിച്ച് ഗാലറിയിൽ കാണികൾ ഇല്ലാതെയാണ് മത്സരം സംഘടിപ്പിച്ചത്. ഏതായാലും ഗ്രെമിയോ താരങ്ങളുടെ പ്രതിഷേധം ഫലം കാണുകയും ചെയ്തു. ബ്രസീലിൽ പ്രധാന ലീഗ് മത്സരങ്ങളെല്ലാം നിറുത്തിവയ്ക്കുന്നതായി ഫുട്ബാൾ കോൺഫെഡറേഷൻ അറിയിച്ചിട്ടുണ്ട്.