കാട്ടാക്കട:കഞ്ചാവു ലഹരിയിൽ പന്നിയോട്ട് യുവാക്കൾ തമ്മിൽ തല്ലി.ഇന്നലെ വൈകിട്ട് ആറരയോടെ യാണ് സംഭവം. തല്ല് ആരംഭിച്ചതോടെ നാട്ടുകാർ കാട്ടാക്കട പൊലീസിൽ അറിയിക്കുകയായിരുന്നു.ഇരുവിഭാഗത്തിനും തല്ലകിട്ടി ചികിത്സ തേടി.രാത്രി കാട്ടാക്കട പൊലീസിൽ ഇരുവിഭാഗവും പരാതി നൽകാനെത്തി.ഇവിടെ വച്ചും വാക്കേറ്റമുണ്ടായി. പൊലീസ് ഇരുവിഭാഗങ്ങളേയും വിരട്ടിവിട്ടു.