air-india

തിരുവനന്തപുരം :രാജ്യത്തിനുള്ളിൽ വിമാനയാത്ര നടത്തുന്നവരെയും കൊറോണ പരിശോധനയ്ക്ക് വിധേയമാക്കാൻ സർക്കാർ തീരുമാനിച്ചു. അന്താരാഷ്ട്ര, ആഭ്യന്തര ടെർമിനലുകളിൽ വരുന്നവരെയും പോകുന്നവരെയും പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനായി എമിഗ്രേഷൻ, കസ്റ്റംസ് കൗണ്ടറുകളുടെ എണ്ണം വർദ്ധിപ്പിക്കും. വിമാനത്താവളങ്ങളിൽ തിക്കും തിരക്കും ഒഴിവാക്കണം. യാത്രയാക്കാനും കൂട്ടികൊണ്ടുപോകാനും ഒന്നിലധികംപേർ എത്തരുത്. വിമാനത്താവള പരിസരത്ത് കൂട്ടംകൂടിയാൽ അത് വെല്ലുവിളിയായി കണ്ട് നേരിടും. വിമാനത്താവളത്തിൽ രോഗ ലക്ഷണങ്ങളുമായെത്തുന്നവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റും.സർക്കാർ ആംബുലൻസുകൾക്ക് പുറമേ ഐ.എം.എയുടെ ആംബുലൻസുകളും ഉപയോഗിക്കും. കൊറോണബാധിത സ്ഥലങ്ങളിൽ നിന്ന് എത്തുന്നവരെ വീട്ടിലെ നിരീക്ഷണത്തിലേക്ക് മാറ്റും. വീടുകളിലെത്തിക്കാൻ പൊലീസ് പ്രത്യേക വാഹനം ഒരുക്കും. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെയും വീടുകളിൽ എത്തിച്ചവരുടെയും വിവരങ്ങൾ എയർപോർട്ടിൽ നിന്ന് കൊറോണയുടെ സ്റ്റേറ്റ് സെല്ലിലേക്ക് അറിയിക്കണം.

ശ്രീചിത്രയിൽ എന്തുചെയ്യാൻ!
ശ്രീചിത്രയിൽ ഡോക്ടർ വൈറസ് ബാധിച്ചശേഷം ജോലിക്കെത്തിയ സംഭവത്തിൽ ഇനി എന്തുചെയ്യാൻ... അവർ

നിർദേശം പാലിച്ചല്ല. ലക്ഷണങ്ങൾ ഇല്ലാത്തതുകൊണ്ട് സാഹചര്യം അവർ ഗൗരവകരമായി കണ്ടില്ലെന്നു തോന്നുന്നു - മുഖ്യമന്ത്രി പറഞ്ഞു.

വിവാഹത്തിന് 100 പേർ മതി

വിവാഹങ്ങളിൽ 100പേരിൽ കൂടുതൽ പാടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസം ഒരു കല്യാണ ഹാളിലേക്ക് 50പേരെ മാത്രമാണ് ഹാളിന്റെ അധികൃതർ പ്രവേശിപ്പിച്ചത്. ഇത് കല്യാണത്തിന് എത്തിയ മറ്റുള്ളവരുമായി കലഹത്തിന് കാരണമായി. ഇത്തരം സംഭവങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആരാധനാലയങ്ങളിൽ

കൂടുതൽ ജാഗ്രത വേണം

ആരാധനാലയങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കുന്ന കാര്യത്തിൽ ബന്ധപ്പെട്ടവർ ഒരു പടികൂടി കടക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉത്സവങ്ങൾ ചടങ്ങുകളായി മാത്രം നടത്തണം. ചില രാജ്യങ്ങളിൽ ഇപ്പോൾ ബാങ്ക് വിളിക്കുന്നതിനൊപ്പം വീട്ടിൽ നിസ്കരിച്ചാൽ മതിയെന്ന നിർദേശം നൽകുന്നുണ്ട്. ഹിന്ദു, മുസ്ലീം, ക്രൈസ്തവ ആരാധനാലയങ്ങൾ ആൾക്കൂട്ടം ഒഴിവാക്കുന്നതിൽ ശ്രദ്ധിക്കണം.

പൂട്ടിയ ആശുപത്രികൾ

പ്രയോജനപ്പെടുത്തും

കൂടുതൽപേർക്ക് ചികിത്സാ സൗകര്യം ഒരുക്കുന്നതിനായി പൂട്ടിക്കിടക്കുന്ന ആശുപത്രികളെ ഉപയോഗപ്പെടുത്തും. ഇത്തരം ആശുപത്രികളുടെ പട്ടിക തയ്യാറാക്കാൻ നിർദേശം നൽകി.

ഇതര സംസ്ഥാനത്തൊഴിലാളികൾ ജോലി ഇല്ലാത്തതിനാൽ കവലകളിൽ ഒത്തുകൂടാറുണ്ട്. അവർ താമസസ്ഥലങ്ങളിൽ തന്നെ കഴിയാൻ ജില്ലാ ഭരണകൂടം പ്രേരിപ്പിക്കുകയും ഉറപ്പാക്കുകയും വേണം.