നെയ്യാറ്റിൻകര: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള നെയ്യാറ്റിൻകര കൂട്ടപ്പന മേജർ ശ്രീമഹാദേവർ ക്ഷേത്രത്തിലെ ഉപദേശകസമിതി പ്രസിഡന്റായി എൻ.എസ്. ദിലീപിനെയും സെക്രട്ടറിയായി ജെ.എസ്. ജയചന്ദ്രനെയും വൈസ് പ്രസിഡന്റായി എസ്. രാമചന്ദ്രൻ തമ്പിയെയും തിരഞ്ഞെടുത്തു. പൊതുയോഗത്തിൽ ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ ഉഷാകുമാരി, സബ് ഗ്രൂപ്പ് ഒാഫീസർ കെ.എസ്. പ്രദീജ, അരുൺ എന്നിവർ പങ്കെടുത്തു. ഇൗവർഷത്തെ തിരുവാതിര മഹോത്സവം 25ന് തൃക്കൊടിയേറി വിപുലമായ പരിപാടികളോടെ ഏപ്രിൽ 1ന് ആറാട്ടോടുകൂടി സമാപിക്കും.