കല്ലമ്പലം:കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പഞ്ചായത്തുകൾ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും.വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട് വിപുലമായ ക്യാമ്പുകൾ വീടുവീടാന്തരം നടത്തും.വയോജന ബോധവത്കരണത്തിന് പരിഗണന നൽകിയാണ്‌ പരിപാടി.സ്നേഹിതാ കോളിംഗ് ബെൽ,വയോജന ക്ലബ്,വയോജന അയൽക്കൂട്ടം,വയോ മിത്രം എന്നിവയുടെ സേവനം പ്രയോജനപ്പെടുത്തും.ആരോഗ്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവർ രോഗം പടരാതിരിക്കുന്നതിനുള്ള ഫലപ്രദമായ മാർഗ നിർദ്ദേശങ്ങളും പരിശീലനങ്ങളും പ്രധാന സെന്ററുകളിൽ എഴുതി പ്രദർശിപ്പിക്കണം.ആരോഗ്യ സ്ഥാപനങ്ങളിൽ ഇവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.വൈറസ് ബാധിത പ്രദേശങ്ങളിൽ നിന്ന് എത്തുന്നവരുടെയും അവരുമായി അടുത്ത് ഇടപെടുന്നവരുടെയും പട്ടിക പഞ്ചായത്തുകൾ തയ്യാറാക്കണം.നിരീക്ഷണത്തിന് വിധേയമാകുന്ന സാമ്പത്തികമായി പിന്നാട്ടുള്ള കുടുംബങ്ങൾക്ക് ദൈനംദിന ജീവിത സഹായം ലഭ്യമാക്കണം.