നെയ്യാറ്റിൻകര: കൊറോണ വെെറസ് വ്യാപനം തടയാൻ നെയ്യാറ്റിൻകര ബസ് സ്റ്റാൻഡും കെ.എസ്.ആർ.ടി.സി ബസുകളും അണുവിമുക്തമാക്കി ട്രാൻസ്പോർട്ട് ജീവനക്കാർ. സി.ഐ.ടി.യു നെയ്യാറ്റിൻകര ഏരിയാ കമ്മിറ്റിയും വ്യാപാരി വ്യവസായി സമിതിയും കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷനും ചേർന്നായിരുന്നു ശുചീകരണം.ഡിപ്പോയിലെ 50 ബസുകൾ അണുവിമുക്തമാക്കി.ബോധവത്കരണ കാമ്പയിനും സംഘടിപ്പിച്ചു. ബ്രേക്ക് ദ ചെയിൻ ശുചീകരണ പ്രവർത്തനങ്ങൾ കരകൗശല വികസന കോർപ്പറേഷൻ ചെയർമാനും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയുമായ കെ.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെ. ആൻസലൻ എം.എൽ.എ, സി.ഐ.ടി.യു ദേശീയ കൗൺസിൽ അംഗം വി. കേശവൻകുട്ടി, സി.പി.എം ഏരിയാസെക്രട്ടറി പി.കെ രാജ്മോഹൻ, എൻ.എസ്. ദിലീപ്,പള്ളിച്ചൽ സജീവ്, കെ.മോഹൻ,എൻ.കെ. രഞ്ജിത്ത്, ജി. ജിജോ, എൻ.എസ്. വിനോദ്, ബാലചന്ദ്രൻനായർ തുടങ്ങിയവർ പങ്കെടുത്തു.