30 സുരക്ഷാ മേഖലകളിൽ കനത്ത നിയന്ത്രണം
സെക്രട്ടേറിയറ്റിനു മുന്നിലെ സമരങ്ങൾ നിലയ്ക്കും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസും രാജ്ഭവനും സെക്രട്ടേറിയറ്റും ഗുരുവായൂർ ക്ഷേത്രവുമടക്കം സംസ്ഥാനത്തെ മുപ്പത് കേന്ദ്രങ്ങളെ അതീവ സുരക്ഷാമേഖലകളായി പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ പൊലീസ് ആക്ടിലെ 83(2)വകുപ്പ് പ്രകാരം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതോടെ സെക്രട്ടേറിയറ്റിനു മുന്നിലെ സമരങ്ങൾ ഇല്ലാതാവും. നിയമസഭാപരിസരത്തും പ്രകടനങ്ങൾ നിരോധിക്കും. സുരക്ഷാ മേഖലകളിൽ തോക്കും മാരകായുധങ്ങളും കൈവശം വയ്ക്കരുത്. കരിമരുന്ന് പ്രയോഗം പാടില്ല
കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി വിഭാഗമാണ് സുരക്ഷാ മേഖലകൾ കണ്ടെത്തിയത്. നിയന്ത്രണങ്ങൾ ഇങ്ങനെ:
ക്ലിഫ്ഹൗസ്
ജനങ്ങൾക്ക് നിയന്ത്രണവും വാഹന പാർക്കിംഗ് നിരോധനവും.
നന്ദൻകോട് ജംഗ്ഷനപ്പുറം പ്രകടനം പാടില്ല.
100 മീറ്റർ ചുറ്റളവിൽ ഉച്ചഭാഷണിയും 500മീറ്റർ പരിധിയിൽ ഡ്രോണും പാടില്ല.
ചുറ്റുമുള്ള റോഡുകളിൽ സ്പീഡ് ബ്രേക്കറുകളുണ്ടാക്കും.
ക്ലിഫ്ഹൗസിനുള്ളിലൂടെയുള്ള വൈ.എം.ആർ- ദേവസ്വം ബോർഡ് റോഡിൽ നിയന്ത്രണം
രാജ്ഭവൻ
ചുറ്റും പ്രകടനങ്ങൾ നിയന്ത്രിക്കും.
500മീറ്റർ പരിധിയിൽ ഡ്രോൺ പറത്തരുത്.
സെക്രട്ടേറിയറ്റ്
സെക്രട്ടേറിയറ്റ് പരിസരം മുതൽ സ്പെൻസർ ജംഗ്ഷൻ, പുളിമൂട്, ബേക്കറി, ജേക്കബ് ജംഗ്ഷൻ, പ്രസ്ക്ലബ്, എസ്.എം.എസ്.എം ജംഗ്ഷൻ എന്നിവിടങ്ങൾ വരെ പ്രകടനങ്ങൾ പാടില്ല.
100മീറ്ററിൽ ഉച്ചഭാഷണിയും 500മീറ്ററിൽ ഡ്രോണും പാടില്ല.
വിഴിഞ്ഞം തുറമുഖം
പ്രതിഷേധങ്ങൾ വിലക്കി.
ജനങ്ങളും വാഹനങ്ങളും ജലയാനങ്ങളും പ്രവേശിക്കുന്നതിന് നിയന്ത്രണം
തിരു. വിമാനത്താവളം
സുരക്ഷാമേഖലയിൽ ആളുകൾക്കും വാഹനങ്ങൾക്കും വിലക്ക്.
പ്രക്ഷോഭങ്ങൾക്ക് നിയന്ത്രണം.
500മീറ്ററിനുള്ളിൽ ഡ്രോൺ പറത്തരുത്.
ഫണൽ ഏരിയയിൽ മാലിന്യങ്ങൾ വലിച്ചെറിയരുത്.
ടെക്നോപാർക്ക്
1,2,3 ഫെയ്സുകളിൽ അനധികൃത പ്രവേശനം വിലക്കി.
മെറ്റൽ ഡിറ്റക്ടർ പരിശോധന
പൊലീസ് ആസ്ഥാനത്ത്
പ്രകടനങ്ങൾ ശ്രീമൂലം ക്ലബ് ജംഗ്ഷൻ, ഐ.പി.എസ് ക്വാർട്ടേഴ്സ്, ആൽത്തറജംഗ്ഷൻ വരെ മാത്രം.
വാഹനങ്ങൾക്കും ജനങ്ങൾക്കും നിയന്ത്രണം
ഗുരുവായൂർ
സുരക്ഷയെ ബാധിക്കുന്ന വ്യക്തികളുടെ സാന്നിദ്ധ്യം തടയാം
അത്തരക്കാർ സംഘടനകളുടെയോ ഓഫീസിലോ സ്ഥലത്തെ വീടുകളിലോ താമസിക്കുന്നത് തടയാം.
മറ്റ് സുരക്ഷാമേഖലകൾ
തുമ്പ വി.എസ്.എസ്.സി
വട്ടിയൂർകാവ് ഐ.എസ്.ആർ.ഒ യൂണിറ്റ്
ആക്കുളം ദക്ഷിണ വ്യോമകമാൻഡ്
തിരുവനന്തപുരം, കൊച്ചി റിസർവ്ബാങ്ക്
വലിയമല ഐ.എസ്.ആർ.ഒ ലിക്വിഡ് പ്രൊപ്പൽഷൻ സെന്റർ
കായംകുളം എൻ.ടി.പി.സി
ഇടുക്കി ആർച്ച് ഡാം
മുല്ലപ്പെരിയാർ അണക്കെട്ട്
നെടുമ്പാശേരി വിമാനത്താവളം
പുതുവൈപ്പ് എൽ.എൻ.ജി ടെർമിനൽ
കൊച്ചിൻ ഷിപ്പ്യാർഡ്
കൊച്ചി ബി.പി.സി.എൽ
ഹൈക്കോടതി
കൊച്ചിൻ പോർട്ട്
വല്ലാർപാടം ടെർമിനൽ
കൊച്ചിൻ റിഫൈനറി
വിയ്യൂർ സെൻട്രൽ ജയിൽ
കരിപ്പൂർ വിമാനത്താവളം
ഗുരുവായൂർ ക്ഷേത്രം