നെയ്യാറ്റിൻകര:കോവിഡ് 19 വൈറസിനെ അതിജീവിക്കുന്നതിന് കെ.എസ്.ബി.സി.ഡി.സി നെയ്യാറ്റിൻകര ഓഫീസിന്റെ നേതൃത്വത്തിൽ കുടുംബശ്രീയുമായി ചേർന്ന് 'ബ്രേക്ക് ദി ചെയിൻ കാമ്പയിൻ' നെയ്യാറ്റിൻകര നഗരസഭ വൈസ് ചെയർമാൻ കെ.കെ.ഷിബു ഉദ്ഘാടനം ചെയ്‌തു.റവന്യൂ റിക്കവറി തഹസീൽദാർ കല,ഡെപ്യൂട്ടി തഹസീൽദാർമാരായ ലാൽ വർഗീസ്,മിമി,സി.ഡി.എസ് ചെയർപേഴ്സൺ രാജം തുടങ്ങിയവർ പങ്കെടുത്തു.