വെമ്പായം:ലണ്ടൻ പര്യടനം നടത്തിയ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയും അദ്ദേഹവുമായി സ്ഥിരം വേദി പങ്കിടുന്ന മുഖ്യമന്ത്രി പിണറായി വിജയനും അടിയന്തരമായി മെഡിക്കൽ ടെസ്റ്റിന് വിധേയരാകണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.തേക്കട അനിൽകുമാർ ആവശ്യപ്പെട്ടു.യൂത്ത് കോൺഗ്രസ് നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി വെമ്പായം ജംഗ്ഷനിൽ സംഘടിപ്പിച്ച ചക്രസ്തംഭന സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനം കോവിഡ് 19 വ്യാപന ഭീതിയിൽ കഴിയുന്ന സാഹചര്യത്തിലും പെട്രോൾ വില വർദ്ധിപ്പിച്ച നരേന്ദ്ര മോദി സർക്കാരും നിത്യോപയോഗ സാധനങ്ങളുടെ വില കൂട്ടി ജനജീവിതം ദുസഹമാക്കിയ പിണറായി സർക്കാരും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മന്നൂർക്കോണം സജാത് അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് -യൂത്ത് കോൺഗ്രസ് നേതാക്കളായ അഡ്വ.വെമ്പായം അനിൽ,വെമ്പായം മനോജ്,ബാഹുൽ കൃഷ്‌ണ,സജൽ ലാൽ,വെസായം അഫ്സൽ,വിവേക്,പ്രകാശ്,നൗഫൽ,കാരംകോട് ഷെരീഫ്,താഹിർ,ഇർഷാദ്,സജൻ,പള്ളിക്കൽ നസീർ,കോലിയക്കോട് മഹീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.