വെഞ്ഞാറമൂട്:ബൈക്ക് അപകടത്തിൽ പരിക്കേറ്റ സ്വകാര്യ ബസ് ഡ്രൈവർക്ക് ചികിത്സാ ധനസഹായം കെെമാറി.കൂനൻവേങ്ങ ശാന്തിനഗർ ആയില്യത്തിൽ മനുവിനാണ് കല്ലറ ബസ് ഓണേഴ്സും സ്റ്റാഫും സമാഹരിച്ച 50400രൂപ ആൾ കേരള പ്രൈവറ്റ് ബസ് മെമ്പേഴ്‌സ് പ്രസിഡന്റ് മണിലാൽ കെെമാറിയത്.സിപി രാജേഷ് അനശ്വര,ശ്യാം കല്ലറ,സമ്പത്ത് പാലോട്,എ.ബി അനന്തപുരി,പ്രദീപ് കൊച്ചാലുംമൂട്,സന്ദീപ് വെങ്കാരപ്പൻ,സുധീർ അനന്തപുരി,മുരളി കെ.ജി.എസ്,കുട്ടൻ മുതുവിള,സുനി കെ.ജി.എസ്,ബിജു പാലോട്,ഗ്രൂപ്പ് അഡ്മിൻ അരുൺ പാണയം (കണ്ണൻ) എന്നിവർ പങ്കെടുത്തു.