വെഞ്ഞാറമൂട് : വലിയകട്ടയ്‌ക്കലിലെ ഹോളോബ്രിക്‌സ് സ്ഥാപനത്തിൽ നിന്നും ഇതര സംസ്ഥാന തൊഴിലാളികളുടെ രൂപയും മൊബൈലുകളും രേഖകളും മോഷണം പോയി. വലിയകട്ട‌യ്‌ക്കൽ സ്വദേശി അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള മഹാദേവൻ ഹോളോബ്രിക്‌സിൽ കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം. കൊൽക്കത്ത സ്വദേശികളുടെ മൂന്ന് മൊബൈൽ ഫോൺ, 15,000രൂപ, ഐ.ഡി കാർഡുകൾ എന്നിവയാണ് നഷ്ടപ്പെട്ടത്. അനിൽകുമാർ വെഞ്ഞാറമൂട് സ്റ്റേഷനിൽ പരാതി നൽകി.