pradeep

വെഞ്ഞാറമൂട്. കാറിടിച്ച കാൽ നടയാത്രികൻ മരിച്ചു. പിരപ്പൻകോട് പാലാംകോണം മണ്ണാൻവിള പുത്തൻ വീട്ടിൽ പരേതനായ കൃഷ്ണൻ കുട്ടിയുടെയും ശ്യാമളയുടെയും മകൻ പ്രദീപ്(38) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് തൈയ്ക്കാട്- പോത്തൻകോട് ബൈപ്പാസിൽ വേളാവൂരിനു സമീപം വച്ചായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിക്കുകയായിരുന്നു. അപകടം നടന്ന ഉടൻ ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും കഴിഞ്ഞ ദിവസം മരിച്ചു. പ്രശാന്ത്, പ്രമോദ് എന്നിവർ സഹോദരങ്ങൾ.