ചിറയിൻകീഴ്: സർക്കാരിന്റെ കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പെരുങ്ങുഴി ശ്രീരാജരാജേശ്വരി ക്ഷേത്രത്തിലെ മീന തിരുവാതിര മഹോത്സവത്തിൽ ക്ഷേത്രാചാര ചടങ്ങുകൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. മറ്റ് സ്റ്റേജ് പ്രോഗ്രാമുകൾ ഉണ്ടായിരിക്കുന്നതല്ല. മീന തിരുവാതിര മഹോത്സവം 23ന് ആരംഭിച്ച് ഏപ്രിൽ 1നാണ് അവസാനിക്കുന്നത്. ഉത്സവത്തിന്റെ ഭാഗമായി നടത്തുന്ന അഗ്നിക്കാവടി, പാൽക്കാവടി, ഉരുൾ ഘോഷയാത്ര, സമൂഹ പൊങ്കാല, ആറാട്ട് ദിവസത്തെ വിളക്ക് തുടങ്ങി എല്ലാ ആഘോഷങ്ങളും ഒഴിവാക്കിയതായി ഇതിനോടനുബന്ധിച്ച് നടന്ന പത്ര സമ്മേളനത്തിൽ ട്രസ്റ്റ് പ്രസിഡന്റ് സുരേഷ് ബാബു, സെക്രട്ടറി രാജൻ, ഉത്സവ കമ്മിറ്റി കൺവീനർ ജിജി എന്നിവർ സംയുക്തമായി അറിയിച്ചു.