ചിറയിൻകീഴ്: മുരുക്കുംപുഴ ഇടവിളാകം ചെമ്പകക്കുന്ന് ശ്രീഗോപാലകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ 20 മുതൽ 30 വരെയുള്ള മീന രോഹിണി മഹോത്സവം മാറ്റിവച്ചതായി ഭാരവാഹികൾ അറിയിച്ചു. മേയ് 15 മുതൽ 24 വരെ നടക്കുന്ന പ്രതിഷ്ഠാ വാർഷികം ഉത്സവമായി നടത്തും. സ‌പ്‌താഹ യജ്ഞത്തിന്റെ അഞ്ചാം ദിവസം നടത്തുന്ന സമൂഹവിവാഹം, ഒമ്പതാം ദിവസത്തെ സമൂഹ പാൽപ്പായസ പൊങ്കാല, ആനപ്പുറത്ത് എഴുന്നള്ളത്ത് ഉൾപ്പടെയുള്ള ചടങ്ങുകൾ ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര പ്രസിഡന്റ് സുദേശനും സെക്രട്ടറി ഷൺമുഖദാസും അറിയിച്ചു.