തിരുവനന്തപുരം: സ്റ്രേറ്റ് ലൈബ്രറി കൗൺസിലിന്റെ സാഹിത്യ പുരസ്കാരത്തിന് പ്രഭാവർമയുടെ 'ശ്യാമമാധവം' എന്ന കൃതി അർഹമായി. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും ശിൽപവുമടങ്ങുന്നതാണ് പുരസ്കാരം. ഡോ.പി സോമൻ, ഡോ. കെ.പി മോഹനൻ, ഡോ.എ.ജി ഒലീന എന്നിവരടങ്ങുന്ന ജഡ്‌ജിംഗ് കമ്മിറ്റിയാണ് പുരസ്കാരജേതാവിനെ തെരഞ്ഞെടുത്തത്. ഏപ്രിൽ മാസം നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യുമെന്ന് സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി കുഞ്ഞികൃഷ്ണൻ, സെക്രട്ടറി പി. അപ്പുക്കുട്ടൻ, പുരസ്കാരകമ്മിറ്റി കൺവീനർ കീഴാറ്റൂർ അനിയൻ എന്നിവർ അറിയിച്ചു.