കല്ലമ്പലം: മണമ്പൂർ ഗ്രാമപഞ്ചായത്ത് 2021 - 21 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് എസ്‌. സുരേഷ് കുമാർ അവതരിപ്പിച്ചു. പ്രസിഡന്റ് അമ്പിളി പ്രകാശ് അദ്ധ്യക്ഷയായി. സെക്രട്ടറി സി. അജിത്‌കുമാർ പങ്കെടുത്തു.

ഭവന നിർമ്മാണ മേഖലയ്ക്ക് 30,000,000, ഉല്പാദനമേഖലയ്ക്ക് 98,00000, തൊഴിൽ പരിശീലനത്തിന് 50,0000, ആകെ സേവന മേഖലയ്ക്ക് 58,050000, റോഡ് മെയിന്റനൻസ് 13,900000, റോഡ് ഇതര മെയിന്റനൻസ് 44,78000, പുതിയ റോഡുകൾക്ക് 11,072000, ആകെ വരവ് 16,9454031, ആകെ ചെലവ് 16,2270000, നീക്കി ബാക്കി 7184031.