കിളിമാനൂർ: രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ ഒന്നുമുതൽ ഏഴ് വരെയുള്ള അദ്ധ്യാപകർക്കായി മാർച്ച് 18 മുതൽ 31 വരെ' കൈറ്റി 'ന്റെ നേതൃത്വത്തിലുള്ള ഐ.ടി പരിശീലനം ഒഴിവാക്കണമെന്ന് കേരള അറബിക് മുൻഷിസ് അസോസിയേഷൻ(കെ.എ.എം.എ ) ആവശ്യപ്പെട്ടു. കൊറോണ വൈറസ് ഭീതി നിലനിൽക്കുമ്പോൾ സ്കൂളുകളിൽ പരിശീലനത്തിൽ പങ്കെടുക്കുന്നത് അപകടകരമാണെന്നും, സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താതെയും, കൃത്യമായ മുന്നൊരുക്കങ്ങളില്ലാതെയുള്ള പരിശീലനം ഒഴിവാക്കണമെന്നും, ഏപ്രിൽ, മെയ് മാസങ്ങളിൽ ഫലപ്രദമായി നടത്തുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് എ.എ. ജാഫർ, ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ എന്നിവർ ആവശ്യപ്പെട്ടു.