കിളിമാനൂർ:ബ്രേക്ക് ദ ചെയിൻ ക്യാമ്പയിന്റെ ഭാഗമായി കിളിമാനൂർ ബി.ആർ.സി എസ്.എസ്.എൽ.സി,ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കുന്ന സ്കൂളുകളിൽ സൗജന്യമായി ഹാൻഡ് വാഷുകൾ വിതരണം ചെയ്‌തു.സമഗ്ര ശിക്ഷാ കേരള നിയമിച്ച സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപകരാണ് ഹാൻഡ് വാഷ് നിർമ്മിച്ചത്.അഡ്വ.ബി.സത്യൻ എം.എൽ.എ ആർ.ആർ.വി ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ വി.ആർ സാബുവിന് ഹാൻഡ് വാഷ് നൽകി ഉദ്ഘാടനം നിർവഹിച്ചു.ബി.പി.സി.എം. എസ്.സുരേഷ് ബാബു,പരിശീലകൻ വൈശാഖ് കെ.എസ്, സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപകരായ ബിന്ദു,ഹസീന,രേഷ്‌മ,റിസോഴ്‌സ് അദ്ധ്യാപകർ,സി.ആർ.സി കോ ഓർഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.