kai

മുടപുരം:കോവിഡ് 19 വൈറസ് ഭീക്ഷണിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനസർക്കാരും ആരോഗ്യവകുപ്പും നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ച് അഴൂർ മുട്ടപ്പലം സർവീസ് സഹകരണബാങ്കിന്റെ അഴൂർ ബ്രാഞ്ചും പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കുചേർന്നു.ഇതിൻറെ ഭാഗമായി ബാങ്കിന്റെ അഴൂർ ബ്രാഞ്ച് ഓഫീസിന് മുന്നിൽ ബാങ്ക് പ്രസിഡന്റ് എസ്.വി.അനിലാൽ വാഷിംഗ് പോയിൻറ് സജ്ജീകരണം ഉദ്‌ഘാടനം ചെയ്തു.ബാങ്ക് സെക്രട്ടറി ഇൻചാർജ് കെ.എസ്.ലാൽജീവ്,ബ്രാഞ്ച് മാനേജർ ഇൻചാർജ് എസ്.ആർ.ബീന,ബാങ്ക് ജീവനക്കാരായ റിനു.എൻ.ആർ,പ്രിയാലാൽ എന്നിവർ പങ്കെടുത്തു.