പാലോട്: പെരിങ്ങമ്മല മത്തായികോണം പനങ്ങോട് റോഡിൽ സാമൂഹിക വിരുദ്ധ ശല്യം രൂക്ഷമെന്ന് പരാതി. രാത്രിയായാൽ ഇതുവഴി കാൽനടയാത്ര പോലും സാദ്ധ്യമല്ല. കഴിഞ്ഞ ദിവസം രാത്രിയിൽ സ്കൂട്ടറിലെത്തിയ സംഘം വഴിയാത്രക്കാരനെ മർദ്ദിച്ച് അവശനാക്കിയ ശേഷം പൈസയുമായി കടന്നു. ഈ പ്രദേശത്ത് മദ്യപാനികളുടെ വിളയാട്ടമാണെന്നും പ്രദേശവാസികൾ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. പാലോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.