ff

നെയ്യാറ്റിൻകര: കൊറോണ തടയാൻ സംസ്ഥാന അതിർത്തികളിലെ ചെക്ക് പോസ്റ്റുകളിൽ പൊലീസിന്റെയും ഏക്സൈസിന്റെയും ആരോഗ്യ വകുപ്പിന്റെയും പരിശോധന ശക്തമാക്കി. അതിർത്തിയായ കളിയിക്കാവിളയിൽ ഞായറാഴ്ച് രാവിലെ മുതൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ഏക്സൈസിന്റെ അമരവിള ചെക്ക് പോസ്റ്റിലും ആരോഗ്യ വകുപ്പ് ഉദ്യേഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധനകൾ ഊർജ്ജിതപ്പെടുത്തി. നെയ്യാറ്റിൻകര താലൂക്ക് കോഓർഡിനേറ്റർ ഡോ. ശിവകുമാറിന്റെയും ആരോഗ്യ വകുപ്പ് സൂപ്പർവൈസർ രാധാകൃഷ്ണൻ, സാബു എന്നിവരുടെ നേതൃത്വത്തിൽ വെള്ളറട, പാറശാല, നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ഡിപ്പോകളിലും, പ്രധാന ചെക്ക്പോസ്റ്റുകളായ അമരവിള, ആറ്റുപുറം, പാലക്കടവ് തുടങ്ങിയ ചെക്ക് പോസ്റ്റുകളിലും കുറുങ്കുട്ടി ആർ ടി.ഒ ചെക്ക് പോസ്റ്റിലും തെർമൽ സ്കാനർ ഉൾപ്പെടെയുള്ളവ പ്രയോജനപ്പെടുത്തി പരിശോധന നടത്തി. ഇതിനിടെ കല്ലട ബസിലെ യാത്രക്കാരിയായ ഓസ്ട്രലിയൻ സ്വദേശിയെ കന്യാകുമാരിയിൽ നിന്ന് താമസസ്ഥലമായ വർക്കലയിലേക്കുള്ള യാത്രയ്ക്കിടെ പരിശോധനകൾക്ക് വിധേയമാക്കി. ചെന്നൈയിൽ നിന്ന് കോവളത്തേക്ക് ടാക്സിയിൽ വരികയായിരുന്ന ജർമ്മൻ ദമ്പതികളെ വിദഗ്ദ്ധ പരിശോധനകൾക്കയച്ചു.