തിരുവനന്തപുരം: കൊറോണ ഭീഷണിയെത്തുടർന്ന് സംസ്ഥാനം അതീവ ജാഗ്രതയിലായ സാഹചര്യത്തിൽ കുട്ടനാട്, ചവറ നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾ നീട്ടിവയ്ക്കുന്നതിനെപ്പറ്റി സംസ്ഥാന സർക്കാരുമായി ചർച്ച നടത്തുമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു.
. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്.കുട്ടനാട് ഉപതിരഞ്ഞെടുപ്പ് . ഏപ്രിലിൽ നടത്താനാവുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നേരത്തേ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോർട്ട്
നൽകിയിരുന്നു. അന്തിമ തീരുമാനത്തിന് മുമ്പ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ റിപ്പോർട്ട് തേടുന്ന ഘട്ടത്തിൽ ഇക്കാര്യം സംസ്ഥാന സർക്കാരുമായി ചർച്ച ചെയ്യും. കൊറോണ വൈറസ് പ്രതിരോധ നടപടികൾ പൂർണമായി നടപ്പാക്കാനായാൽ ഇക്കാലയളവിൽ തിരഞ്ഞെടുപ്പ് നടത്തുന്നതിൽ തെറ്റില്ല. എന്തു തന്നെയായാലും സാഹചര്യം വിലയിരുത്തിയാവും റിപ്പോർട്ട് സമർപ്പിക്കുകയെന്നും ടിക്കാറാം മീണ പറഞ്ഞു. കുട്ടനാടിനൊപ്പം ചവറയിലും മേയിൽ ഒരുമിച്ച് ഉപതിരഞ്ഞെടുപ്പു നടത്തുന്നത് പരിഗണിക്കുമെന്നാണ് സൂചന.