പാലോട്: പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിൽ 30.37 കോടി രൂപ വരവും 30.13 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന പൊതു ബഡ്ജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. കുഞ്ഞുമോൻ അവതരിപ്പിച്ചു. പ്രസിഡന്റ് പി. ചിത്രകുമാരി അദ്ധ്യക്ഷത വഹിച്ചു. ഭവന നിർമ്മാണത്തിന് 10 കോടി, ദാരിദ്യ്ര ലഘൂകരണത്തിന് 8 കോടി, കാർഷിക മേഖലയ്ക്ക് 45 ലക്ഷം, മൃഗസംരക്ഷണത്തിന് 35 ലക്ഷം, വിദ്യാഭ്യാസ മേഖലയ്ക്ക് 45 ലക്ഷം, ആരോഗ്യരംഗത്തിനും മരുന്നിനും 60 ലക്ഷം, അങ്കണവാടി മേഖലയ്ക്ക് 30 ലക്ഷം, പകൽ വീടിന് 50 ലക്ഷം, എൽ.പി, യു.പി സ്കൂളുകൾ ഹൈടെക് ആക്കാൻ 2 കോടി, വഴിയോര ടോയ്ലെറ്റ് നിർമ്മാണത്തിന് 30 ലക്ഷം, പൊൻമുടി ടൂറിസ്റ്റ് കേന്ദ്രത്തിലും ഇടിഞ്ഞാർ മങ്കയം ഇക്കോ ടൂറിസം കേന്ദ്രത്തിലും അമിനിറ്റി സെന്റർ നിർമ്മിക്കാൻ 50 ലക്ഷം, 25 രൂപയ്ക്ക് ഊണ് നൽകുന്ന 5 കുടുംബശ്രീ ഹോട്ടൽ ആരംഭിക്കാൻ 25 ലക്ഷം,19 ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ 30 ലക്ഷം, യുവജന ക്ലബുകൾക്ക് സ്പോർട്സ് കിറ്റ് വാങ്ങുന്നതിനും കായിക താരങ്ങൾക്ക് പരിശീലനം നൽകുന്നതിനും 15ലക്ഷം, വായനശാലകൾക്ക് പുസ്തകങ്ങൾ വാങ്ങാൻ 5 ലക്ഷം രൂപ എന്നിങ്ങനെയാണ് ബഡ്ജറ്റ് വിഹിതം.