ചിറയിൻകീഴ്:കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അഴൂർ ഭഗവതി ക്ഷേത്രത്തിലെ മീന കാർത്തിക മഹോത്സവത്തിൽ ക്ഷേത്രാചാര ചടങ്ങുകൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളു.മറ്റ് സ്റ്റേജ് പ്രോഗ്രാമുകൾ നടത്തില്ല.മീന കാർത്തിക മഹോത്സവം 20ന് ആരംഭിച്ച് 29ന് സമാപിക്കും.ഉത്സവത്തിന്റെ ഭാഗമായി നടത്തുന്ന ഗരു‌ഢൻ തൂക്കം രണ്ട് വില്ലുകളിലും ഓരോന്ന് വീതമായി പരിമിതപ്പെടുത്തും.അന്നദാനം, ഉരുൾ, തൂക്ക വൃതക്കാരുടെ പറയെടുപ്പ് ഘോഷയാത്ര തുടങ്ങി എല്ലാ ആഘോഷങ്ങളും ഒഴിവാക്കി ക്ഷേത്ര പൂജകളും വിശേഷാൽ പൂജകളും മാത്രമേ ഉണ്ടായിരിക്കുകയുളളൂയെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.