psc

തിരുവനന്തപുരം: പ്രത്യേക റിക്രൂട്ട്‌മെന്റ്, ജനറൽ, സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് തുടങ്ങി ആറ് വിഭാഗങ്ങളിലായി 38 തസ്തികകളിൽ വിജ്ഞാപനം പുറപ്പെടുവിക്കാൻ പി.എസ്.സി തീരുമാനിച്ചു.

പ്രത്യേകമായി നടത്തുന്ന റിക്രൂട്ട്‌മെന്റ്

വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ വനാന്തരങ്ങളിലും വനാതിർത്തികളിലും ഉളള സെറ്റിൽമെന്റ് കോളനികളിൽ അധിവസിക്കുന്ന പട്ടികവർഗവിഭാഗത്തിലെ വനിതകൾക്ക് പൊലീസ് കോൺസ്റ്റബിൾ. വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ വനാന്തരങ്ങളിൽ സെറ്റിൽമെന്റ് കോളനികളിലെ പട്ടികവർഗവിഭാഗത്തിലെ ഉദ്യോഗാർത്ഥികൾക്ക് പൊലീസ് കോൺസ്റ്റബിൾ.


ജനറൽ - സംസ്ഥാനതലം

അഗ്രോണമിസ്റ്റ്, മെയിന്റനൻസ് എൻജിനിയർ (ഇലക്‌ട്രോണിക്സ്), അസിസ്റ്റന്റ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, സയന്റിഫിക് ഓഫീസർ (ബയോളജി), സയന്റിഫിക് ഓഫീസർ (ഫിസിക്സ്), സയന്റിഫിക് ഓഫീസർ (കെമിസ്ട്രി), ജൂനിയർ റെക്കോർഡിസ്റ്റ്, മെഡിക്കൽ സോഷ്യൽ വർകർ, ജൂനിയർ മാനേജർ (ഇൻഫർമേഷൻ മാനേജ്‌മെന്റ്), ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2, ടൈപ്പിസ്റ്റ് ഗ്രേഡ് 2 പാർട്ട് 1 (ജനറൽ കാറ്റഗറി), ടൈപ്പിസ്റ്റ് ഗ്രേഡ് 2 പാർട്ട് 1 (സൊസൈറ്റി കാറ്റഗറി), തിയേറ്റർ മെക്കാനിക് ഗ്രേഡ് 2, ലബോറട്ടറി അസിസ്റ്റന്റ്, അസിസ്റ്റന്റ് മാനേജർ (ബോയിലർ ഓപ്പറേഷൻ), ഇലക്ട്രീഷ്യൻ, ടെക്നീഷ്യൻ ഗ്രേഡ് 2 (ബോയിലർ ഓപ്പറേറ്റർ) പാർട്ട് 1 (ജനറൽ കാറ്റഗറി), ടെക്നീഷ്യൻ ഗ്രേഡ് 2 (ബോയിലർ ഓപ്പറേറ്റർ) പാർട്ട് 2 (സൊസൈറ്റി കാറ്റഗറി), അസിസ്റ്റന്റ് ടെസ്റ്റർ കം ഗ്വേജർ.


സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് - സംസ്ഥാനതലം

അസിസ്റ്റന്റ് പ്രൊഫസർ ഇൻ മാത്തമാറ്റിക്സ് (പട്ടികവർഗം), അസിസ്റ്റന്റ് പ്രൊഫസർ ഇൻ ലോ (പട്ടികവർഗം), അസിസ്റ്റന്റ് പ്രൊഫസർ (മെറ്റീരിയ മെഡിക്ക) (പട്ടികവർഗം).


എൻ.സി.എ റിക്രൂട്ട്‌മെന്റ് - സംസ്ഥാനതലം

അസിസ്റ്റന്റ് പ്രൊഫസർ ഇൻ അറബിക് (ഒമ്പതാം എൻ.സി.എ.- പട്ടികവർഗം), അസിസ്റ്റന്റ് പ്രൊഫസർ ഇൻ അറബിക് (രണ്ടാം എൻ.സി.എ.-വിശ്വകർമ്മ), അസിസ്റ്റന്റ് പ്രൊഫസർ ഇൻ അറബിക് (ഏഴാം എൻ.സി.എ.-പട്ടികജാതി), വെറ്റിനറി സർജൻ ഗ്രേഡ് 2 (മൂന്നാം എൻ.സി.എ.-പട്ടികവർഗം), ലക്ചറർ ഇൻ വീണ (രണ്ടാം എൻ.സി.എ.-എൽ.സി./എ.ഐ), അക്കൗണ്ട്സ് ഓഫീസർ പാർട്ട് 1 (ജനറൽ കാറ്റഗറി) (ഒന്നാം എൻ.സി.എ.- ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി), അക്കൗണ്ട്സ് ഓഫീസർ പാർട്ട് 2 (സൊസൈറ്റി കാറ്റഗറി) (ഒന്നാം എൻ.സി.എ.- ഈഴവ/തിയ്യ/ബില്ലവ), മാർക്കറ്റിംഗ് ഓർഗനൈസർ (ഒന്നാം എൻ.സി.എ.-പട്ടികജാതി) പാർട്ട് 2 സൊസൈറ്റി കാറ്റഗറി.


സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് - ജില്ലാതലം

വിവിധ ജില്ലകളിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗം), വിവിധ ജില്ലകളിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എൽ.ഡി.വി.) (പട്ടികജാതി/പട്ടികവർഗം), കൊല്ലം ജില്ലയിൽ സീമാൻ (പട്ടികവർഗം).


എൻ.സി.എ. റിക്രൂട്ട്‌മെന്റ് - ജില്ലാതലം

കാസർകോട് ജില്ലയിൽ വർക് സൂപ്രണ്ട്(ഒന്നാം എൻ.സി.എ.-ധീവര).