agriculture

കിളിമാനൂർ:മണ്ണില്ലാതെ കൃഷി ചെയ്യാൻ പറ്റമോ എന്ന് സംശയമുള്ളവർക്ക് പഴയകുന്നമ്മേൽ സർവീസ് സഹകരണ ബാങ്ക് അങ്കണത്തിലേക്ക് വരാം.ജീവനി പദ്ധതി അധിഷ്ഠിത പച്ചക്കറി കൃഷി വികസന പദ്ധതി പ്രകാരം ജീവനക്കാരുടെ സഹകരണത്തോടെ ബാങ്കിൽ 150 ഗ്രോബാഗിൽ തിരിനന സംവിധാനം ഉപയോഗിച്ചുള്ള കൃഷി നടപ്പിലാക്കുകയാണ്. പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് എൻ.സുദർശനൻ നിർവഹിച്ചു.പുളിമാത്ത് അഗ്രിക്കൾച്ചറൽ അസിസ്റ്റന്റ് ഡയറക്ടർ അനിൽകുമാർ,പഴയ കുന്നമ്മേൽ കൃഷി ഓഫീസർ സബിത,ബാങ്ക് സെക്രട്ടറി അനി,ഡയറക്ടർ ബോർഡ് മെമ്പർമാർ,ജീവനക്കാർ എന്നിവർ പങ്കെടുത്തു.മണ്ണില്ലാ കൃഷിരീതി പ്രകാരം വളരുന്ന പച്ചക്കറികൾ മണ്ണിൽ വളരുന്നവയെക്കാൾ തഴച്ചു വളരുകയും ഇരട്ടി ഫലം തരികയും ചെയും.മണ്ണിനുപകരം പേപ്പർ,ചാണകപ്പൊടി,ചകിരിച്ചോർ കമ്പോസ്റ്റ്,ഡോളോമേറ്റ് എന്നിവയാണ് സാധാരണയായി ഉപയോഗിക്കുന്നത്.വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിനായി തിരിനന സമ്പ്രദായത്തിലാണ് കൃഷി.ചെടികൾ വളരുന്ന മുറയ്ക്ക് ഗ്രോബാഗിന്റെ മുകൾ ഭാഗത്തു പേപ്പർ ഉപയോഗിച്ച് പുതയിടാം.ബാഗിലെ മിശ്രിതം ചെടിയുടെ വളർച്ചയ്ക്കനുസരിച്ചു താഴുംതോറും മിശ്രിതം നിറച്ചു കൊടുക്കാം.