ആറ്റിങ്ങൽ:ആറ്റിങ്ങൽ നഗരസഭ ബഡ്ജറ്റ് ചർച്ച കോൺഗ്രസ് കൗൺസിലർമാർ ബഹിഷ്കരിച്ചു.ആറ്റിങ്ങൽ ദേശീയപാത വികസനം പൂവൻപാറമുതൽ മൂന്നുമുക്ക് വരെയുള്ളതിന്റെ ആസൂത്രണമില്ലാതെ അശാസ്ത്രീയമായി നടപ്പാക്കുന്നതിനെതിരെയും ആറ്റിങ്ങൽ നഗരത്തിലെ വിവധ റോഡുകൾ സഞ്ചാര യോഗ്യമാക്കാത്തതിനെതിരെയും പ്രതിഷേധിച്ചാണ് ബഡ്ജറ്റ് ബഹിഷ്കരിച്ചത്. എം.അനിൽകുമാർ,​പ്രിൻസ് രാജ്,​ആർ.എസ്.പ്രശാന്ത്,​ഗീതാകുമാരി,​ശോഭനകുമാരി എന്നിവരാണ് ബഹിഷ്കരിച്ചത്.