കാട്ടാക്കട: പൊലീസ് സ്റ്റേഷൻ വളപ്പിലെ പാർക്കിംഗ് കേന്ദ്രം പൊട്ടിപൊളിഞ്ഞിട്ടും നവീകരിക്കുന്നില്ലെന്ന് പരാതി. നെയ്യാർഡാം വിനോദ സഞ്ചാര കേന്ദ്രത്തിലെ പൊലീസ് സ്റ്റേഷന് മുന്നിലെ പാർക്കിംഗ് കേന്ദ്രത്തിനാണ് ഈ ഗതികേട്. ദിനംപ്രതി നിരവധിയാളുകളെത്തുന്ന പൊലീസ് സ്റ്റേഷൻ വളപ്പിലെ ഷീറ്റ് മേഞ്ഞ ഷെഡ് തകർന്നിട്ട് ഏറെ നാളുകളായി. മേൽക്കൂരയാകെ പൊട്ടിപൊളിഞ്ഞ് ഷീറ്റുകൾ നിലംപൊത്തിതുടങ്ങി. പാർക്കിംഗ് ഷെഡ് ആണെങ്കിലും സ്റ്റേഷനിലെത്തുന്നവർ വിശ്രമിക്കുന്നത് ഇവിടെയാണ്.