കഠിനംകുളം: കഠിനംകുളം മഹാദേവ ക്ഷേത്രത്തിൽ 23ന് നടക്കുന്ന തിരുവാതിര മഹോത്സവത്തിന്റെ ആഘോഷ പരിപാടികൾ റദ്ദാക്കിയതായി ക്ഷേത്രോപദേശക സമിതി അറിയിച്ചു. ക്ഷേത്ര ചടങ്ങുകളായ ഉത്സവബലി, പറയ്ക്കെഴുന്നള്ളത്ത്, മണ്ഡപ പടിസേവ, പള്ളിവേട്ട, ആറാട്ട് എന്നിവയ്‌ക്ക് തിരക്ക് ഒഴിവാക്കും. അന്നദാനം ഉണ്ടായിരിക്കില്ലെന്നും ക്ഷേത്രോപദേശക സമിതി അറിയിച്ചു.