കഠിനംകുളം :സർക്കാർ നിർദ്ദേശ പ്രകാരം ചാന്നാങ്കര ശ്രീ ദുർഗാ ഭഗവതി ക്ഷേത്രത്തിൽ 24 മുതൽ 30 വരെ നടക്കുന്ന രോഹിണി മഹോത്സവം ക്ഷേത്ര ചടങ്ങുകൾ മാത്രമായി നടത്തും.സ്റ്റേജ് പരിപാടികൾ, അന്നദാനം, ചപ്രം എഴുന്നെള്ളത്ത്,താലപ്പൊലി, പൊങ്കാല എന്നിവ ഒഴിവാക്കാൻ തീരുമാനിച്ചതായി ക്ഷേത്ര ഭരണസമിതി സെക്രട്ടറി അറിയിച്ചു.