ആറ്റിങ്ങൽ:ആറ്റിങ്ങൽ ബിവറേജസ് കോർപ്പറേഷനു മുൻപിൽ പൊതുപ്രവർത്തകരുടെ പ്രതിഷേധം.മനുകൃഷ്ണൻ തമ്പിയുടെ നേതൃത്വത്തിൽ നാല് പൊതുപ്രവർത്തകരാണ് ആറ്റിങ്ങൽ ബിവറേജസ് കോർപ്പറേഷനു മുൻപിൽ പ്രതിഷേധം നടത്തിയത്. 'പണത്തിനാണോ പ്രാധാന്യം, മനുഷ്യ ജീവനാണോ പ്രാധാന്യം' എന്ന് ആലേഖനം ചെയ്ത പ്ലക്കർഡുകളുമായാണ് സമരം നടത്തിയത്.കൊറോണ വൈറസുമായി ബദ്ധപ്പെട്ട് സർക്കാർ കൺസ്യൂമർഫെഡ് മദ്യശാലകൾ പൂട്ടാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം