ചിറയിൻകീഴ്:കൊറോണ ഭീതിയിലും പെട്രോൾ, ഡീസൽ വില ഉയർത്തി ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ ചിറയിൻകീഴ് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ചക്ര സ്തംഭന സമരം കെ.പി.സി.സി നിർവാഹക സമിതി അംഗം എം.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺസ് നിയോജക മണ്ഡലം പ്രസിഡന്റ് എം.മനോജ്,യൂത്ത് കോൺഗ്രസ് ഭാരവാഹികളായ സജിൻ മാടൻവിള,രാഹുൽ അഴൂർ,കോൺഗ്രസ് നേതാക്കളായ ജോഷി ഭായി,മോനി ശാർക്കര, ഗോവൻ ശാർക്കര, ബിനു അഴൂർ എന്നിവർ പങ്കെടുത്തു.