തിരുവനന്തപുരം: വീട്ടിലേക്കു പോകവെ കാൽവഴുതി വീണ് യുവാവ് മരിച്ചു. വട്ടിയൂർക്കാവ് നെട്ടയം പാപ്പാട് ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന കലാപ്രകാശാണ് (47) മരിച്ചത്. ഇന്നലെ ഉച്ചതിരിഞ്ഞ് 2.30നായിരുന്നു സംഭവം. ഇയാൾ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. മദ്യപിച്ചശേഷം വട്ടിയൂർക്കാവ് മലമുകൾ ഭാഗത്തുകൂടി നടന്നുപോകുന്നതിനിടെ 20 അടി താഴ്ചയുള്ള ഭാഗത്തേക്ക് കാൽതെറ്റി വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തലയ്ക്ക് സാരമായി പരിക്കേറ്റ ഇയാൾ സംഭവസ്ഥലത്തു തന്നെ മരിച്ചു. വട്ടിയൂർക്കാവ് പൊലീസ് കേസെടുത്തു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ .