coro-na

കിളിമാനൂർ:കൊറോണ വെെറസ് വ്യാപനം തടയാൻ പ്രതിരോധ പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച് പഞ്ചായത്തുതല അവലോകന യോഗങ്ങൾ ചേർന്നു.ഒരോ പഞ്ചായത്തിലും നൂറോളം പേർ വീടുകളിൽ നിരീക്ഷണത്തിലാണെന്ന് ബി.സത്യൻ എം.എൽ.എ പറഞ്ഞു.മെഡിക്കൽ ടീം ദിവസേന ഇവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നുണ്ട്.ഹെൽത്ത് ഓഫീസർ,ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ,ആശാ വാളണ്ടിയർമാർ വാർഡ് മെമ്പർമാർ എന്നിവരുടെ സേവനവുമുണ്ട്.ആരോഗ്യ പ്രവർത്തകർക്ക് മാസ്ക്ക്,സാനിറ്റെെസർ, ഹാന്റ് വാഷ് എന്നിവ നൽകും.എല്ലാ പി.എച്ച്. സിയും, സി.എച്ച്.സിയും സജീവമായി നിലനിർത്തും.അവധിയിൽ പോയവരെ തിരികെ വിളിക്കും.ബ്രേക്ക് ദി ചെയിൻ ഓഫീസുകളിൽ നടപ്പിലാക്കുമെന്നും എം.എൽ.എ അറിയിച്ചു.പുളിമാത്ത്, പഴയകുന്നുമ്മൽ, നഗരൂർ, കിളിമാനൂർ പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.കിളിമാനൂർ പഞ്ചായത്ത് പ്രസിഡൻറ് രാജലക്ഷ്മി അമ്മാൾ അദ്ധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡൻറുമാരായ എം.രഘു(നഗരൂർ),പി.ലാലി (പഴയ കുന്നുമ്മൽ),ബി. വിഷ്ണു(പുളിമാത്ത്)എന്നിവർ അതത് പഞ്ചായത്തുകളിൽ അദ്ധ്യക്ഷത വഹിച്ചു.