കൊറോണ ഇൗവർഷം ടോക്കിയോയിൽ ഒളിമ്പിക്സ് നടത്താൻ അനുവദിക്കുന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. എന്നാൽ ഇതാദ്യമായല്ലേ ടോക്കിയോയ്ക്ക് അനുവദിക്കപ്പെട്ട ഒളിമ്പിക്സ് വേദി ആശങ്കയിലാകുന്നത്.
രണ്ടാം ലോക മഹായുദ്ധസമയത്തെ 12-ാം ഒളിമ്പ്യാഡിന് 1940 ൽ വേദിയാകാൻ ആദ്യം തിരഞ്ഞെടുത്തത് ടോക്കിയോയെ ആയിരുന്നു. എന്നാൽ ഏഷ്യയിൽ ജപ്പാന്റെ അധിനിവേശങ്ങളെ തുടർന്ന് അന്നത്തെ ലോക രാജ്യങ്ങളുടെ സംഘടനയായ ലീഗ് ഒഫ് നേഷന്റെ കടുത്ത എതിർപ്പ് ഉണ്ടാവുകയും ഒളിമ്പിക്സ് വേദി ടോക്കിയോയിൽനിന്ന് ഹെൽസിങ്കിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ ലോകയുദ്ധം കൊടുമ്പിരി കൊണ്ടതോടെ ഹെൽസിങ്കിയിലും 1940 ൽ ഗെയിംസ് നടന്നില്ല. തുടർന്ന് 44 ലും ഒളിമ്പിക്സ് ഉണ്ടായില്ല.
1948 ൽ ലണ്ടനിലാണ് 1936 ന് ശേഷം ഒളിമ്പിക്സ് നടന്നത്. 1952 ലെ അടുത്ത ഒളിമ്പിക്സ് ഹെൽസിങ്കിയിൽ നടന്നു. 1964 ലാണ് ടോക്കിയോയ്ക്ക് പിന്നീട് ഒളിമ്പിക്സ് നടത്താൻ അവസരം ലഭിച്ചത്. ഒളിമ്പിക്സിന് ആദ്യമായി ആതിഥ്യം വഹിക്കുന്ന ഏഷ്യൻ നഗരവും ടോക്കിയോതന്നെ. 2002 ൽ സോളിനൊപ്പം ലോകകപ്പ് ഫുട്ബാളിനും ടോക്കിയോ സംയുക്ത ആതിഥ്യം വഹിച്ചു.