പാറശാല: ധനുവച്ചപുരം ഗവ.ഗേൾസ് ഹൈസ്‌കൂളിന് സമീപത്തെ സുകുവിന്റെ ഒറ്റമുറി വീട് ഇന്നലെ ഉച്ചക്ക് കത്തി നശിച്ചു. വീട്ടിൽ ആഹാരം പാകം ചെയ്തപ്പോൾ അടുപ്പിൽ നിന്നും തീ പടർന്നതാണ് തീ പിടിക്കാൻ കാരണം. അവിവാഹിതനായ സുകു ഒറ്റയ്ക്കാണ് താമസം. വീടിന്റെ മേൽക്കൂരയും ജനലും വാതിലുകളും മറ്റ് സാധനങ്ങളും കത്തി നശിച്ചു. രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫയർ ഫോഴ്സ് അധികൃതർ പറഞ്ഞു. പാറശാല, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ നിന്നും എത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് തീയണച്ചത്.