കോവളം:കോവളം ബൈപാസിൽ നിന്നും മണ്ണ് കടത്താൻ ശ്രമിച്ച ലോറിയും ജെ.സി.ബിയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് 5ഓടെ വാഴമുട്ടത്തിനും വെള്ളാറ്റിനും മദ്ധ്യേയാണ് സംഭവം. ബൈപാസിന്റെ നിർമ്മാണത്തിന് ശേഷം വാരി കൂട്ടിയിരുന്ന ടൺകണക്കിന് മണ്ണാണ് ലോറികളിൽ കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ ബൈപാസിലെ കരാറുകാരായ കെ.എൻ.ആർ.സിയിലെ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. മണ്ണ് എടുക്കാനോ കൊണ്ടുപോകാനോ ഉള്ള രേഖകളെന്നും ഇവരുടെ പക്കൽ ഇല്ലാതിരുന്നതിനാലാണ് വാഹനങ്ങൾ പിടി കൂടി കേസെടുത്തതെന്നും ഇതു സംബന്ധിച്ച റിപ്പോർട്ട് കളക്ടർക്ക് കൈമാറുമെന്നും കോവളം എസ്.ഐ എസ്. അനീഷ് കുമാർ പറഞ്ഞു.