ഓയൂർ: മീയ്യണ്ണൂരിൽ ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. പൂയപ്പള്ളി തച്ചക്കോട് മഠത്തിക്കോണത്ത് നിധിൻ ഭവനിൽ നകുലൻ -ഗീത ദമ്പതികളുടെ മകൻ നിധിനാണ് (20) മരിച്ചത്. നിധിനൊപ്പമുണ്ടായിരുന്ന അയൽവാസികളായ വിഷ്ണു (20), രഞ്ജിത് (20) എന്നിവർക്കാണ് പരിക്കേറ്റത്. മീയ്യണ്ണൂരിൽനിന്ന് കൊട്ടറയിലേക്ക് പോവുകയായിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് പോസ്റ്റിലിടിക്കുകയായിരുന്നു. പരിക്കേറ്റ മൂവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയൽ പ്രവേശിപ്പച്ചെങ്കിലും നിധിൻ മരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.