പുത്തൂർ: മസ്കറ്റിലുണ്ടായ വാഹനപകടത്തിൽ യുവാവ് മരിച്ചു. പവിത്രേശ്വരം കൈതക്കോട് കന്യാർകാവിന് സമീപം പ്രവീൺ ഹൗസിൽ പ്രജകുമാറിന്റെയും ഉഷയുടെയും മകൻ പി.പ്രവീൺ കുമാറാണ് (28) മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിക്കുകയായിരുന്നു. മൃതദേഹം നാട്ടിൽ സംസ്കരിച്ചു. അഞ്ചുമാസം മുമ്പാണ് പ്രവീൺ മസ്കറ്രിൽ ജോലിക്കെത്തിയത്. ഭാര്യ: അപർണ. മകൾ: അതിഥി ( 9 മാസം).