v

കടയ്ക്കാവൂർ: കൊറോണ വൈറസിനെതിരെ കേരള സർക്കാർ നടപ്പിലാക്കുന്ന ബ്രേക്ക് ദ ചെയിൻ കാമ്പെയിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് സാനിറ്റേഷൻ സമിതിയുടെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് ജംഗ്ഷനിൽ കൊറോണ പ്രതിരോധ ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. അഞ്ചുതെങ്ങ് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികൾ, ബസ് യാത്രക്കാർ, കാൽനടയാത്രക്കാർ, ഓട്ടോ ഡ്രൈവർമാർ, ഇരു ചക്ര വാഹനം ഓടിക്കുന്നവർ തുടങ്ങിയവർക്ക് രോഗ പ്രതിരോധത്തിനായി കൈ കഴുകേണ്ട ആവശ്യത്തെക്കുറിച്ചും, കൈ കഴുകുന്ന രീതിയെക്കുറിച്ചും ബോധവത്കരിക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം എസ്. പ്രവീൺ ചന്ദ്ര, അഞ്ചുതെങ്ങ് സി.എച്ച്.സി മെഡിക്കൽ ഓഫീസർ ശ്യാംജി വോയിസ്, ഹെൽത്ത് ഇൻസ്പെക്ടർ അനീഷമോൾ കെ.എ, മിഥുൻ, മനോ മോഹനൻ, ആർ. ശ്രീബുദ്ധൻ ,നിത്യാബിനു, ബേബി അനിത എന്നിവർ ബോധവത്കരണ പരിപാടിക്ക് നേതൃത്വം നൽകി.